Advertisement

പാര്‍ട്ടി നടപടി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്ന് എൽദോസ് കുന്നപ്പിളിൽ

October 23, 2022
Google News 2 minutes Read

പാർട്ടി തീരുമാനം ശിരസാ വഹിക്കുന്നു. വീഴ്ച്ച ഉണ്ടായെങ്കിൽ അത് തിരുത്തുമെന്ന് എൽദോസ് കുന്നപ്പിളിൽ എംഎൽഎ. ആരോപണങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ, അത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെട്ടു.(accepted the party decision says eldose kunnappillil)

പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു.

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

സിപിഐഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾക്ക് അവരാണ് മറുപടി പറയേണ്ടത്. ഇന്നും മണ്ഡലത്തിൽ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു.

Story Highlights: accepted the party decision says eldose kunnappillil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here