Advertisement

‘കടുംകൈയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണം’; ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

October 24, 2022
Google News 3 minutes Read

ഒന്‍പത് സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന അസാധാരണ അന്ത്യശാസനത്തിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിക്കുക എന്നത് ഗവര്‍ണറുടെ വ്യാമോഹം മാത്രമാണെന്നും അത് നടക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. (wont allow governor to destroy education sector in kerala says minister r bindu)

ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരിക്കലും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് വൈര്യനിര്യാതന ബുദ്ധിയാണ്. അല്ലാതെ നിയമം നോക്കിയൊന്നുമല്ല പെരുമാറുന്നത്. കടുംകൈയില്‍ നിന്ന് പിന്മാറാന്‍ ഗവര്‍ണര്‍ തയാറാകണം. സാങ്കേതിക സര്‍വകലാശാല വി സി നിമയനത്തില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നത് വരെ സര്‍വകലാശാല അനാഥമാകരുത്. അതിനാലാണ് പകരം ചുമതലയ്ക്ക് പേര് നിര്‍ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: ഗവർണറുടെ അസാധാരണ നടപടി; കോൺഗ്രസിലും ഭിന്നത, എതിരഭിപ്രായവുമായി കെ.സി വേണു​ഗോപാലും

ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് പിണറായി വിജയനും വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Story Highlights: wont allow governor to destroy education sector in kerala says minister r bindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here