Advertisement

രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരം നടത്തും; സിപിഐഎം

October 25, 2022
Google News 3 minutes Read

ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.(1lakh ldf workers will protest in front of rajbhavan)

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട്. നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.

എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.

Story Highlights: 1lakh ldf workers will protest in front of rajbhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here