Advertisement

സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്

October 25, 2022
Google News 3 minutes Read
calling a girl item is sexual harassment

സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. 16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.(calling a girl item is sexual harassment )

‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് കേസ്. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്.

Read Also: എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമര്‍ശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അന്‍സാരി ചൂണ്ടിക്കാട്ടി.

Story Highlights: calling a girl item is sexual harassment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here