‘ശോഭനമായ ദിനങ്ങള്‍ മുന്നിലുണ്ട്’; ഋഷി സുനകിന് ആശംസകള്‍ നേര്‍ന്ന് ലിസ് ട്രസ്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിന് ആശംസകള്‍ നേര്‍ന്ന് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ്. അധികാരമേറ്റ് 45ാം ദിവസം ലിസ് ട്രസിന് രാജിവയ്‌ക്കേണ്ടി വന്നതോടെയാണ് സുനകിന് വഴിതെളിഞ്ഞത്. ശോഭനമായ ദിനങ്ങള്‍ മുന്നിലുണ്ടെന്നാണ് ഋഷിക്ക് നേര്‍ന്ന ആശംസാ വാക്കുകളില്‍ ലിസ് ട്രസ് പറഞ്ഞത്. യുകെയുടെ നന്മയ്ക്കായി എല്ലാ വിജയങ്ങളും നേരുന്നുവെന്നും ട്രസ് കൂട്ടിച്ചേര്‍ത്തു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ഔദ്യോഗികമായി ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേല്‍ക്കുന്നത്.(Liz Truss wishes rishi sunak)
‘ഞാന്‍ പ്രധാനമന്ത്രിയായിരുന്ന കാലം മുതല്‍ നേരിടുന്ന വെല്ലുവിളികളെ ധൈര്യത്തോടെ ഇനിയും നേരിടേണ്ടതുണ്ട്. പാപ്പരത്തം ഒഴിവാക്കാനും ഊര്‍ജ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ആയിരക്കണക്കിന് ബിസിനസുകളെ താന്‍ പിന്തുണച്ചിട്ടുണ്ട്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കിടക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ മറികടക്കാന്‍ നമുക്ക് കഴിയണമെന്നും ലിസ് ട്രസ് പറഞ്ഞു.
193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.
Story Highlights: Liz Truss wishes rishi sunak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here