തകർപ്പൻ ഷോട്ടുമായി ആറാം ക്ലാസ് വിദ്യാർഥിനി; വിരാട് കോലിയുമായി താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയ

ലഡാക്കിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആറാം ക്ലാസ് വിദ്യാർഥിനിയായ ഈ കുട്ടിയുടെ ക്രിക്കറ്റ് ഷോട്ടുകൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. മഖ്സൂമയുടെ ബാറ്റിൽ നിന്ന് പിറന്ന ഈ തകർപ്പൻ ഷോട്ടുകൾ കണ്ട് അദ്ഭുതപ്പെടുകയാണ് ക്രിക്കറ്റ് ആരാധകർ. ഒരു പ്രൊഫഷണൽ കളിക്കാരിയെപ്പോലെയാണ് ഈ പെൺകുട്ടി ബാറ്റ് ചെയ്യുന്നത്.
ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിക്കാൻ കൊതിക്കുന്ന ഒരു രാജ്യത്ത്, കുറച്ച് പേർക്ക് മാത്രമേ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവസരം ലഭിക്കൂ, സ്‌കൂൾ വിദ്യാർത്ഥിനി ഇടിമുഴക്കമുള്ള ഒരു കിടിലൻ ഷോട്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. ഡയറക്‌ടറേറ്റ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ (ഡിഎസ്‌ഇ) തങ്ങളുടെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചത്.
My father at home and my teacher at school encourage me to play cricket. I'll put all my efforts to play like @imVkohli Maqsooma student class 6th #HSKaksar pic.twitter.com/2ULB4yAyBt
— DSE, Ladakh (@dse_ladakh) October 14, 2022
തനിക്കു നേരെ വരുന്ന പന്തുകൾ അടിച്ച് പാർക്കിന് പുറത്തേക്ക് പറത്തുകയാണ് പെൺകുട്ടി. “വിരാട് കോലിയെ പോലെ കളിക്കണം എന്നാണ് എന്റെ ആഗ്രഹം. അച്ഛനും ടീച്ചറുമാണ് എല്ലാ പ്രോത്സാഹനവും നൽകുന്നത്. നല്ല രീതിയിൽ കളിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്തും. മഖ്സൂമ പറയുന്നു.
ഹെലികോപ്റ്റർ’ ഷോട്ട് പഠിക്കണമെന്നാണ് മഖ്‌സൂമയുടെ മറ്റൊരു ആഗ്രഹം. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭാവിയിൽ ഇന്ത്യക്ക് വേണ്ടി കളിക്കട്ടെയെന്നും വിഡിയോയ്ക്ക് താഴെ ക്രിക്കറ്റ് ആരാധകരുെട കമന്റുകൾ നൽകി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here