അവസാന പ്രതീക്ഷയും തകര്‍ന്നു; ബാഴ്‌സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ബാഴ്‌സലോണ പുറത്ത്. അഞ്ചാം റൗണ്ടില്‍ ഇന്റര്‍മിലാന്‍ ജയിച്ചതോടെയാണ് ബാഴ്‌സലോണ പുറത്തായത്. ഇന്റര്‍ മിലാനും വിക്ടോറിയ പ്ലാസനും തമ്മിലുള്ള ഇന്നത്തെ മത്സരത്തിലായിരുന്നു ബാഴ്‌സലോണയുടെ അവസാന പ്രതീക്ഷ. എന്നാല്‍ വിക്ടോറിയയെ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.
ഉജ്ജ്വലമായ ഒരു ഓപ്പണിംഗ് ഇന്ററിന് ആദ്യ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും 25-ാം മിനിറ്റില്‍ ഒരു മികച്ച ഡബിള്‍ സേവ് ജിന്‍ഡ്രിച്ച് സ്റ്റാനെക് തടഞ്ഞു. തുടര്‍ന്ന് 10 മിനിറ്റിനുശേഷം ഹെന്റിഖ് മഖിതാര്യന്‍ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു.
ബാസ്റ്റോണിയുടെ പാസില്‍ ആയിരുന്നു മിഖിതാര്യന്റെ ഗംഭീര ഗോള്‍. ഇതിന് ഏഴ് മിനിറ്റുകള്‍ക്ക് ശേഷം ജെക്കോയിലൂടെ ഇന്ററിന് ലീഡ് ഇരട്ടിയാക്കാന്‍ സാധിച്ചു.
Story Highlights: Barcelona eliminated UEFA Champions League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here