Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

October 27, 2022
Google News 1 minute Read

കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കസ്റ്റംസിന് വിവരം നൽകാതെ എത്തിയ ഡി.ആർ.ഐ സംഘം ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ നിന്നുമാണ് 7 കിലോയിലേറെ സ്വർണം പിടിച്ചെടുത്തത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്. വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വിമാനത്തിനകത്ത് സ്വർണം ഉപേക്ഷിക്കുമ്പോൾ വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഏജൻസികളിലെ ജീവനക്കാർ ഈ സ്വർണമെടുത്ത് കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താനാണോ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റംസും സ്വർണവേട്ട ശക്തമാക്കിയിരുന്നു.

Story Highlights: gold seized nedumbassery airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here