എപ്പോഴും ക്ഷീണമാണോ? അതോ തളര്‍ച്ചയോ? വ്യത്യാസം അറിയാം…

ശാരീരിക സുഖം തോന്നാതിരിക്കുന്ന പല സമയത്തും നമ്മളില്‍ പലരും ഒരു പോലെ ഉപയോഗിക്കുന്ന വാക്കുകളാണ് ക്ഷീണവും തളര്‍ച്ചയും. വല്ലാത്ത ക്ഷീണമെന്നും, വല്ലാതെ തളര്‍ച്ച തോന്നുന്നുവെന്നും മിക്കവാറും നമ്മള്‍ ഒരേ അര്‍ത്ഥത്തിലാണ് പറയാറ്. എന്നാല്‍ സത്യത്തില്‍ ക്ഷീണവും തളര്‍ച്ചയും ഒന്നാണോ? വിശദമായി പരിശോധിക്കാം. (the difference between tiredness and fatigue)
തളര്‍ച്ച ( fatigue) എന്നത് ക്ഷീണത്തിന്റെ ഒരു അങ്ങേയറ്റത്തെ അവസ്ഥയായി പറയാം. നീണ്ട യാത്രകഴിഞ്ഞ് വരുമ്പോഴോ ജോലി കൂടുതലുള്ള ഒരു ദിവസം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴോ വല്ലാതെ ക്ഷീണിച്ചതായി( tired) തോന്നുന്നത് കാര്യമാക്കാനില്ല. മതിയായ വിശ്രമമുണ്ടെങ്കില്‍ ഇത് പരിഹരിക്കാനാകും. എന്നാല്‍ തളര്‍ച്ച ചിലപ്പോള്‍ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം.
മനസിനേയും ശരീരത്തേയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് തളര്‍ച്ച. നന്നായി ഉറങ്ങി രാവിലെ എണീക്കുമ്പോഴും തീരെ ഉന്മേഷമില്ലാത്ത അവസ്ഥയെ തളര്‍ച്ചയായി പറയാം. ചിന്തിക്കാനുള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുക, ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തളര്‍ന്ന് വീണേക്കുമെന്ന് തോന്നുക എന്നതൊക്കെയും തളര്‍ച്ച തന്നെയാണ്.
Read Also: നിങ്ങളുടെ ചർമപ്രശ്‌നങ്ങൾക്ക് കാരണം ബ്ലൂ ലൈറ്റോ ? എങ്ങനെ ചർമത്തെ സംരക്ഷിക്കാം ?
തളര്‍ച്ചയുടെ കാരണങ്ങള്‍
മതിയായി ഭക്ഷണം കഴിക്കാത്തത്
ശരിയായി ഉറങ്ങാത്തത്
ചില മരുന്നുകളുടെ ഉപയോഗം
ആവശ്യത്തിന് പോഷകങ്ങളുള്ള ആഹാരം കഴിക്കാത്തത്
രോഗങ്ങള്‍
തളര്‍ച്ച എന്തിന്റെയൊക്കെ ലക്ഷണമാകാം?
ഹോര്‍മോണ്‍ വ്യതിയാനങ്ങല്‍
ശ്വാസകോശ രോഗങ്ങള്‍
അനീമിയ
ഈറ്റിംഗ് ഡിസോഡര്‍
സ്ലീപ്പിംഗ് ഡിസോഡര്‍
ഗര്‍ഭം
വിഷാദം
വൃക്കരോഗങ്ങള്‍
ഇവ കൂടാതെ കടുത്ത തളര്‍ച്ച അര്‍ബുദത്തിന്റേയോ ഹൃദയത്തിന്റെ തകരാറുകളുടേയോ വരെ ലക്ഷണമാകാം. അതിനാല്‍ കടുത്ത തളര്‍ച്ച അനുഭവിക്കുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണം.
Story Highlights: the difference between tiredness and fatigue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here