സതീശൻ പാച്ചേനിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു; സംസ്കാരം ഇന്ന് പതിനൊന്നരയ്ക്ക്

സതീശൻ പാച്ചനിയുടെ മൃതദേഹം ഇപ്പോൾ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രമല്ല, സംസ്ഥാനത്ത് നിന്നെമ്പാടുമുള്ള നേതാക്കളും പ്രവർത്തകരുമെല്ലാം ഇങ്ങോട്ടേക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തുകയാണ്. ഇന്നലെ രാത്രി മുതൽ കണ്ണൂർ ഡിസിസി ഓഫീസിലാണ് പൊതുദർശനം. ഇന്നലെ പതിനൊന്നരയോടു കൂടിയാണ് അദ്ദേഹത്തിൻ്റെ അന്ത്യം സ്ഥിതീകരിച്ചത്. അതിനുശേഷം, അദ്ദേഹത്തിൻ്റെ തളിപ്പറമ്പ് പാച്ചേനിയിലുള്ള തറവാട്ട് വീട്ടിലും തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പൊതുദർശനം പൂർത്തിയാക്കി രാത്രിയോട് കൂടി ഇങ്ങോട്ടേക്ക് എത്തിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസിൻ്റെ സംസ്ഥാനത്തെയും ദേശീയതലത്തിലുമുള്ള നേതാക്കളൊക്കെ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഒക്കെയായി ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചു. (satheeshan pacheni kannur dcc)
Read Also: നഷ്ടമായത് ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെ; സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
പതിനൊന്ന് മണി വരെയാണ് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. അതിനുശേഷം ഇവിടെ നിന്ന് പതിനൊന്ന് മണിയോടുകൂടി വിലാപയാത്രയായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. പയ്യാമ്പലത്ത് പതിനൊന്നരയ്ക്ക് സംസ്കാരം നടക്കും.
കണ്ണൂർ ഡിസിസി അധ്യക്ഷ പദവിയിൽ അഞ്ചു വർഷക്കാലം ഇരുന്നയാളാണ് സതീശൻ പാച്ചേനി. കണ്ണൂർ ഡിസിസി ഓഫീസ് തന്നെ അദ്ദേഹം നിർമ്മിച്ചതാണ്. അദ്ദേഹം ഡിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ സ്വന്തം വീട് പണയപ്പെടുത്തി നിർമ്മിച്ച ഓഫീസ് കാര്യാലയം കൂടിയാണ് കണ്ണൂർ ഡിസിസി ഓഫീസ്. അങ്ങനെ ഒരു വൈകാരിക ബന്ധം കൂടി അദ്ദേഹത്തിനുണ്ട്. ഇവിടെ ഡിസിസി അധ്യക്ഷനായിരിക്കുന്ന കാലയളവിൽ അദ്ദേഹം കെഎസ്‌യുവിൻ്റെ സംസ്ഥാന പ്രസിഡണ്ട് പദവിയും കൈകാര്യം ചെയ്തിരുന്നു.
Read Also: ‘അവിശ്വസനീയമായ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന നേതാവ്’; സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍
ഇതോടൊപ്പം കണ്ണൂരിൽ നിന്ന് രണ്ട് തവണ മത്സരിച്ച ആളാണ്. ആറ് തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദൗർഭാഗ്യം വേട്ടയാടിയെങ്കിൽ കൂടിയും സംഘടനാ രംഗത്ത് വലിയ സംഭാവനകൾ കോൺഗ്രസിന് നൽകിയ നേതാവാണ് അകാലത്തിൽ വിട വാങ്ങുന്നത്. അകാലത്തിലാണ് അദ്ദേഹത്തിൻ്റെ വിയോഗം എന്ന ഞെട്ടൽ സ്വാഭാവികമായും പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഉണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ പ്രവർത്തകർ ഇങ്ങോട്ടേക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് വേണ്ടി എത്തുന്നുണ്ട്.
Story Highlights: satheeshan pacheni kannur dcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here