Advertisement

‘കേരള ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട’; സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം

October 29, 2022
Google News 3 minutes Read

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഗവര്‍ണറുടെ നടപടികള്‍ ഭരണ ഘടന വിരുദ്ധമെന്നാണ് വിമര്‍ശനം. ഗവര്‍ണറുടെ നടപടികള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയും ആവര്‍ത്തിക്കുന്നത്. (cpim central committee against kerala governor arif muhammed khan)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതും കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ വിഷയത്തില്‍ ചര്‍ച്ച നാളെയും തുടരും.

Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ഗവര്‍ണര്‍ വിഷയം ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗം ഊട്ടിയുറപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച.

ഗവര്‍ണര്‍ വിഷയത്തില്‍ രണ്ട് തരത്തിലുള്ള നടപടികളാണ് സിപിഐഎം ആലോചിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുക, പ്രമേയം ഉള്‍പ്പെടെ കൊണ്ടുവരേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയവ നാളെയും ചര്‍ച്ച ചെയ്യും. ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ എന്നുള്‍പ്പെടെ കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

Story Highlights: cpim central committee against kerala governor arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here