ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലൻഡിന് ജയം

ടി20 ലോകകപ്പില്‍ ശ്രീലങ്കയെ 65 റൺസിന് തകർത്ത് ന്യൂസിലന്‍ഡ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 167 റൺസ് എന്ന സ്‌കോർ ഉയർത്തിയ ന്യൂസിലന്‍ഡ് ലങ്കയെ 102 ന് എറിഞ്ഞൊതുക്കുകയായിരുന്നു. 65 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്.(newzealand win over sri-lanka in t20 world cup)
ന്യൂസിലന്‍ഡ് ബാറ്റർ ഗ്ലെന്‍ ഫിലിപ്‌സിന്റെ (104) കരുത്തിലാണ് 167 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. ട്രന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്.
Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും
നാല് റൺസിന് മെൻഡിസും പൂജ്യം റൺസിൽ ദനഞ്ചയ ഡിസിൽവെയും അടക്കം രണ്ടക്കം കാണാതെ അഞ്ച് പേരാണ് കൂടാരം കയറിയത്. രജപക്‌സെ 34, ദാസൻ ഷനക 35 എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.ബോൾട്ടിന് പുറമെ മിച്ചൽ സാന്റനറും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ ടിം സൗത്തിയും ലോക്കി ഫെർഗൂസണും ഓരോ വിക്കറ്റും നേടി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അഞ്ച് പോയന്റോടെ ന്യൂസിലാന്റ് ഒന്നാം സ്ഥാനത്താണ്.
Story Highlights: newzealand win over sri-lanka in t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here