Advertisement

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 40 മരണം; നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു

October 30, 2022
Google News 1 minute Read

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 40 മരണം. നിരവധി പേർക്ക് പരുക്കുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നൂറിലധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. അമിത ഭാരമാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ട് 6.30ഓടെയാണ് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നത്. അപകടം നടക്കുമ്പോൾ പാലത്തിൽ 500ഓളം ആളുകളുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകിയ വിവരം. ഇന്ന് ഒഴിവ് ദിവസമാണ്. കൂടാതെ ചത്പൂജ ദിനം കൂടിയാണ്. അതുകൊണ്ടു തന്നെ അ ഏറെ ആളുകൾ പ്രദേശങ്ങൾ സന്ദർശിക്കാനും മറ്റും ഏറെ ആളുകളെത്തിയിരുന്നു. പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പാലം.

40 പേരുടെ മരണം ഇതിനകം തന്നെ ആ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ പേർ ഇപ്പോഴും തകർന്ന പാലത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

ദുരന്തത്തിന് ഇരയായവർക്ക് എത്രയും വേഗംസഹായം എത്തിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി അൽപ്പസമയത്തിനകം തന്നെ പ്രദേശത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടുകൂടിയാണ് ഈ സംഭവത്തെ ഭരണകൂടം കാണുന്നത്.

Story Highlights: gujarat bridge collapse 40 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here