Advertisement

കാറ്ററിംഗ് സർവീസ് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് ഏജന്റ് വഞ്ചിച്ചു; മലയാളി വനിത ദുബായിൽ ദുരിതത്തിൽ

October 31, 2022
Google News 3 minutes Read
agent cheated catering service license

കാറ്ററിംഗ് സർവീസ് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് ഏജന്റ് വഞ്ചിച്ചതിനെ തുടർന്ന്
മലയാളി വനിത ദുബായിൽ ദുരിതത്തിൽ. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ബഷീറയാണ് താമസിക്കാൻ പോലും ഇടമില്ലാതെ ദുബായിൽ ദുരിതമനുഭവിക്കുന്നത് ( agent cheated catering service license ).

Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

വീട്ടുജോലിക്കായാണ് ബഷീറ ആ​ദ്യം ദുബായിലെത്തിയത്. പിന്നീട് കൊറോണ പ്രതിസന്ധിരൂക്ഷമായപ്പോൾ ആ ജോലി നഷ്ടപ്പെട്ടു. തുടർന്ന് ജീവിക്കാനായി ബാച്ചിലർ മുറികളിലേക്ക് ഭക്ഷണം ഉണ്ടാക്കി നൽകാൻ ആരംഭിച്ചു. ഈ സമയത്താണ് കോട്ടയം സ്വദേശി ഷംസുദ്ദീൻ ഭക്ഷണം ഉണ്ടാക്കി നൽകാനുളള കാറ്ററിങ്ങ് സർവീസ് ലൈസൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ബഷീറയെ സമീപിക്കുന്നത്. തുടർന്ന് പലരുടെയും കൈയ്യിൽ നിന്ന് കടം വാങ്ങിയും ലോണെടുത്തും 22000 ദിർഹം ഷംസുദ്ദീന് കൈമാറി. ആദ്യമാദ്യം ശരിയാക്കി നൽകാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ കിട്ടാതെയായെന്നും ഇയാൾ ഇപ്പോൾ എവിടെയാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബഷീറ പറയുന്നു.

Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

പലരുടെയും കൈയ്യിൽ നിന്ന് പണം കടം വാങ്ങിയായിരുന്നു അന്ന് പണം നൽകിയത്. ഇപ്പോൾ കടക്കാരോട് എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബഷീറ പറഞ്ഞു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറക്കിവിട്ടതിനാൽ പലരുടെയും സഹായത്താലാണ് ഇപ്പോൾ കഴിയുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബഷീറ.

Story Highlights: agent cheated by saying that he would issue a catering service license

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here