Advertisement

‘പ്രധാനമന്ത്രിക്ക് ആഗോള ബഹുമാനം ലഭിക്കുന്നുണ്ട്’; മോദിയെ പുകഴ്ത്തി അശോക് ഗെലോട്ട്

November 1, 2022
Google News 1 minute Read

പ്രധാനമന്ത്രിയെ പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി. മഹാത്മാഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതിനാൽ മോദിക്ക് ആഗോള ബഹുമാനം ലഭിക്കുന്നുണ്ടെന്ന് അശോക് ഗെലോട്ട്. രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയും വേദിയിൽ ഉണ്ടായിരുന്നു.

“പ്രധാനമന്ത്രി ലോകരാജ്യങ്ങളിൽ പോകുന്നു, അദ്ദേഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നു. എന്തുകൊണ്ടാണ്? കാരണം നരേന്ദ്ര മോദി ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനാധിപത്യം ആഴത്തിൽ വേരാഴ്‍ത്തിയ രാജ്യത്തിന്റെ നേതാവാണ് അദ്ദേഹം. ഇത് അറിയാവുന്നതിനാലാണ് അദ്ദേഹത്തിനെ ജനം അഭിമാനിക്കുന്നത്’’– ഗെലോട്ട് പറഞ്ഞു.

“രാജസ്ഥാനിലെ ഈ പദ്ധതിയുടെ മാതൃക പ്രധാനമന്ത്രി പഠിക്കുകയാണെങ്കിൽ ഇത് രാജ്യത്തുടനീളം നടപ്പിലാക്കാൻ ആഗ്രഹിച്ചേക്കാം.” സംസ്ഥാന സർക്കാരിന്റെ ചിരഞ്ജീവി പദ്ധതിയെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ബൻസ്വാരയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയിൽ സഹായിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പദ്ധതിക്ക് 50 ശതമാനം തുക സംസ്ഥാന സർക്കാരിന് നൽകണമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Story Highlights: PM Modi Gets Global Respect: Ashok Gehlot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here