Advertisement

കൂടുതല്‍ വനിതകളെ അഭിഭാഷക ജോലിക്കായി നിയോഗിക്കാന്‍ അനുമതി നല്‍കി സൗദി

November 1, 2022
Google News 2 minutes Read
Saudi Arabia allows more women to be employed as lawyers

സൗദി അറേബ്യയില്‍ കൂടുതല്‍ വനിതകള്‍ക്ക് അഭിഭാഷകരായി സേവനമനുഷ്ഠിക്കാന്‍ നീതിന്യായമന്ത്രാലയം അനുമതി നല്‍കി. യോഗ്യരായ എഴുന്നൂറോളം വനിതകള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1400 വനിതാ അഭിഭാഷകരാണ് വിവിധ പ്രവിശ്യകളിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത്.

പുതുതായി 700 വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതോടെ വനിതാ അഭിഭാഷകരുടെ എണ്ണം 2100 ആയി ഉയര്‍ന്നു. അഭിഭാഷകരായി എന്‍നിറോള്‍ ചെയ്യുന്നതിന് നിജാസ് എന്ന പേരില്‍ ഇ പോര്‍ട്ടല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലൈസന്‍സിനുള്ള രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഇ പോര്‍ട്ടല്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. അഭിഭാഷകരായി പരിശീലനം നേടുന്നവരും പുതിയ അഭിഭാഷകരുടെ കീഴിലേക്ക് പരിശീലനം മാറുന്നതിനും നിജാസില്‍ സൗകര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: പ്രഥമ സൗദി ഗെയിംസിന് പ്രൗഢോജ്വല തുടക്കം

2021 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് 18000 അഭിഭാഷകരാണുള്ളത്. ശരാശരി 2000 ജനങ്ങള്‍ക്ക് ഒരഭിഭാഷകന്‍ എന്ന നിലയിലാണ് സൗദിയിലുള്ളത്. അതുകൊണ്ടുതന്നെ യോഗ്യതയും പരിശീലനവും നേടിയ കൂടുതല്‍ ആളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് നീതിന്യായമന്ത്രാലയം.

Story Highlights: Saudi Arabia allows more women to be employed as lawyers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here