വടക്കഞ്ചേരി അപകടം : വിശദമായ അന്വേഷണ റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് അടുത്ത ദിവസം നൽകും

വടക്കഞ്ചേരി അപകടത്തിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് അടുത്ത ദിവസം നൽകും. ശാസ്ത്രീയ സാങ്കേതിക പരിശോധനകൾക്ക് ശേഷമുള്ള റിപ്പോർട്ട് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഗതാഗത കമ്മീഷണർക്കും കോടതിക്കുമാണ് സമർപ്പിക്കുക. ( vadakkencherry accident probe report )
വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റ വിശദമായ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് അടുത്ത ദിവസം സമർപ്പിക്കുക. കെഎസ്ആർടിസി ബസ്സിന്റ വേഗം ,റോഡിന്റെ അവസ്ഥ ,രണ്ട് ക്യാമറകളിലെ ദൃശ്യങ്ങൾ ,മറ്റ് സാഹചര്യങ്ങൾ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.കൂടാതെ എങ്ങനെ അപകടമുണ്ടായി എന്ന കാര്യവും ക്രിത്യമായി റിപ്പോട്ടിൽ പരാമർശിക്കും എന്നാണ് സൂചന.
സംഭവം നടന്ന് രണ്ടു ദിവസത്തിനകം തന്നെ അപകടകാരണം വിലയിരുത്തി മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതിന് പുറമെയാണ് എല്ലാ മേഖലകളിലും ക്രിത്യമായ പരിശോധനകൾ നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നത്. അതെ സമയം കഴിഞ്ഞ ദിവസം നാറ്റ്പാക് നടത്തിയ പഠനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.കൂടാതെ അപകട സമയത്ത് അതുവഴി കടന്ന് പോയ കാറിന്റെ ഡ്രൈവിങ്ങ് വീഴചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം ക്രിത്യമായി പരിശോധനകൾക്ക് വിധേയമാക്കി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here