കർണാടകയുടെ ടൂറിസവും നിക്ഷേപ സാധ്യതകളും ഉയർത്തിക്കാട്ടി കർണാടക രാജ്യോത്സവ

കുവൈറ്റിലെ ഇന്ത്യൻ എംബസി ‘കർണാടക സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് ‘ സംഘടിപ്പിച്ചു. കർണാടക രാജ്യോത്സവ എന്ന പേരിൽ നടന്ന പരിപാടി കർണാടകയുടെ ടൂറിസവും, നിക്ഷേപ സാധ്യതകളും ഉയർത്തിക്കാട്ടുന്നതായിരുന്നു. ചാർജി ഡി അഫയേഴ്‌സ് സ്മിത പാട്ടിൽ ‘കർണാടക രാജ്യോത്സവ’ ഉദ്ഘാടനം ചെയ്തു.
Read Also: കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
കർണാടകയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു. ഹംപി ഫെസ്റ്റിവൽ, കർണാടക കലാരൂപങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കർണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക, നിക്ഷേപ, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രസന്റേഷനുകളും നടന്നു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
Story Highlights: Indian Embassy in Kuwait Karnataka State Facilitation Event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here