ഗവർണറുടെ നീക്കം സർക്കാരിനെ അസ്ഥിരപ്പെടുത്താനെന്ന് ഇപ്പോൾ വ്യക്തമായെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

ഗവർണറുടെ നീക്കം സർക്കാരിനെ അസ്ഥിരപ്പെടുത്താനെന്ന് ഇപ്പോൾ വ്യക്തമായെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. രാഷ്ട്രപതിക്കു കത്തയച്ചത് അസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; നിർണായക സെനറ്റ് യോഗം ഇന്ന്
ഗവർണർ കേരള സർക്കാരിനെതീരെ പ്ലാൻ ചെയ്യുകയാണ്. കേന്ദ്ര ഇടപെടലിന് വഴി ഉണ്ടാക്കി കൊടുക്കാമെന്ന് ഗവർണർ ആർക്കോ വാക്ക് നൽകിയിട്ടുണ്ട്. ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നത് ഗവർണറാണ്. രാഷ്ട്രീയ അജണ്ടയാണ് ഇത്. ഇത്തരം നടപടി അല്ല ഗവർണർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വി.സി നിയമനം ഭരണഘടനാ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന സ്വർത്ഥ നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറുടെ ഗൂഡാലോചയുടെയും കരുനീക്കങ്ങളുടെയും ചുരുൾ അഴിയുകയാണ്. സർക്കാർ നിയമപരമായും രാഷ്ട്രീയമായും ഇതിനെ ജനകീയമായും നേരിടും. മന്ത്രിമാരുടെ വിദേശയാത്ര മുഖ്യമന്ത്രിയെയും വിദേശകാര്യ മന്ത്രാലയത്തെയുമാണ് അറിയിക്കുന്നത്. ഗവർണറെ അറിയിക്കുന്ന കീഴ്വഴക്കം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: now clear that the Governor’s move is to destabilize the government A K Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here