Advertisement

‘വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്’; കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

November 4, 2022
Google News 2 minutes Read
plus-two-bribe-case-kerala-hc-withheld-fir-against-km-shaji

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് ആണ് പിടിച്ചെടുത്തത് എന്നാണ് ഷാജിയുടെ വാദം. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് വാദം.

Read Also: കെ.എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ; എം.കെ മുനീര്‍

കഴിഞ്ഞ ചൊവ്വാഴ്ച വിധി പറയാന്‍ കേസ് കോടതി പരിഗണിച്ചിരുന്നെങ്കിലും ഷാജി ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Story Highlights: verdict upon km shaji’s plea in vigilance case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here