ആരോഗ്യനില മോശം; അശോക് ഗെലോട്ടിന്റെ ഡൽഹി സന്ദർശനം റദ്ദാക്കി

ആരോഗ്യനില മോശമായതിനെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഡൽഹി സന്ദർശനം റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗെലോട്ടിന്റെ ഗുജറാത്ത് പരിപാടിയും റദ്ദാക്കിയതായി കോൺഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വൈകിട്ട് 4 ന് ഡൽഹിയിൽ എത്തുമെന്ന് ഗെഹ്ലോട്ടിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ലോകേഷ് ശർമ്മ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. (Ashok Gehlot’s Delhi Visit Cancelled Due to Poor Health)
Story Highlights: Ashok Gehlot’s Delhi Visit Cancelled Due to Poor Health
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here