Advertisement

ഇലന്തൂർ നരബലി കേസ്; പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും

November 5, 2022
Google News 2 minutes Read
elanthoor human sacrifice case perumbavur court

ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത റോസിലിൻ കൊലപാതകക്കേസിൽ കഴിഞ്ഞ മാസം 26 മുതൽ കസ്റ്റഡിയിലായിരുന്നു പ്രതികൾ. ( elanthoor human sacrifice case perumbavur court )

കളമശ്ശേരി എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ കേസിലെ മുഖ്യപ്രതി ഷാഫി പോലീസിനോട് പൂർണമായും സഹകരിച്ചിരുന്നില്ല. എന്ന് മാത്രമല്ല പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികളാണ് നൽകിയത്. പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു വെന്ന ആത്മവിശ്വാസം അന്വേഷണസംഘത്തിന് ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. നിലവിൽ കൂടുതൽ കസ്റ്റഡി വേണ്ട എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ജയിലിലെത്തി ചോദ്യം ചെയ്യാനാകും നീക്കം. അതേസമയം നിർണായകമായ കേസിന്റെ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

Story Highlights: elanthoor human sacrifice case perumbavur court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here