Advertisement

റബർ പാൽ വിലയും ഇടിയുന്നു; റബ്ബർ മേഖല പ്രതിസന്ധിയിൽ

November 5, 2022
Google News 1 minute Read
rubber latex price drops

റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ പാൽ വിലയും ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. ( rubber latex price drops )

റബ്ബർ മേഖല കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമ്മാണം വർദ്ധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്റ് ഉയരാൻ കാരണമായത്. ഇതോടെ കർഷകർ റബർപാൽ വിൽപ്പനയിലേക്ക് കടന്നു. മാസങ്ങൾക്ക് മുൻപ് വരെ 180 രൂപവരെ ലാറ്റെക്‌സിന് വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ റബ്ബർ പാലിന്റെ വില ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇപ്പോൾ നൂറ് രൂപ പോലും റബർ പാലിന് ലഭിക്കുന്നില്ല. മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ റബർ പാൽ കെട്ടികിടക്കുകയാണ്.

നിലവിൽ റബ്ബർ ഷീറ്റിന്റെ വിലയിടിവ് വിപണയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകും എന്നാണ് റബ്ബർ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന റബ്ബർ പാലും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.

Story Highlights: rubber latex price drops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here