Advertisement

വിവിധ സംസ്ഥാനങ്ങളിലെ സുപ്രധാനമായ 7 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

November 6, 2022
Google News 3 minutes Read
7 bypol results today

വിവിധ സംസ്ഥാനങ്ങളിലെ സുപ്രധാനമായ 7 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഹിമാചൽ പ്രദേശ്, ഗുജറാത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മികച്ച വിജയം നേടാനായാൽ പ്രചരണ രംഗത്ത് അത് ഗുണം ചെയ്യും എന്നാണ് ബി.ജെ.പിയുടെയും കോൺഗ്രസ്സിന്റെയും വിലയിരുത്തൽ. ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന 7 മണ്ഡലങ്ങളിൽ 3 എണ്ണം ബി.ജെ.പി യുടെ സിറ്റിംഗ് സീറ്റും 2 എണ്ണം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റും ഒന്നുവീതം ആർ.ജെ.ഡിയുടെയും ശിവസേനയുടെയും സിറ്റിംഗ് സീറ്റും ആണ്. ( 7 bypol results today )

ബിഹാറിലെ മൊകാമ (Mokama), ഗോപാൽഗഞ്ച് (Gopalganj) നിയമസഭാ മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ അന്ധേരി (കിഴക്ക്) Andheri (East), ഹരിയാനയിലെ ആദംപൂർ (Adampur), തെലങ്കാനയിലെ മുനുഗോഡ് ( Munugode), ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ് (Gokarannath), ഒഡീഷയിലെ ധാംനഗർ Dhamnagar മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശിവ സേനയിലെ ആഭ്യന്തര ഭിന്നതയ്ക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി ശ്രദ്ധേയമാകുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ബിഷ്‌ണോയിയുടെ മകൻ മത്സരിക്കുന്നു എന്നത് ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ പോരാട്ടത്തെ പ്രധാനപ്പെട്ടതാക്കുന്നു. ഭൂപിന്ദർ ഹൂഡയുടെ അനുയായ് ജയ്പ്രകാശ് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി (Komatireddy Raj Gopal Reddy) കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ എത്തിയ സാഹചര്യത്തിലാണ് തെലങ്കാനയിലെ മുനുഗോഡിലെ ഉപതെരഞ്ഞെടുപ്പ്. മുനുഗഡിൽ നടന്നത് ത്രികോണപോരാട്ടമാണെൻകിലും ബി.ജെ.പി യ്ക്കും ടി.ആർ.എസ്സിനും ഫലം അതിനിർണ്ണായകമാണ്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതിനെ തുടർന്ന് ആർ.ജെ.ഡി അംഗം ആനന്ദ് സിംഗ് രാജി വച്ചസാഹചര്യത്തിലാണ് ബിഹാറിലെ മൊകാമയിലെ ഉപതെരഞ്ഞെടുപ്പ്. മൊകാമയിൽ ആനന്ദ് സിംഗ്‌ന്റെ ഭാര്യയാണ് മഹാസഖ്യ സ്ഥാനാർത്ഥി.

ബിജെപി അംഗം സുഭാഷ് സിംഗ് മരണപ്പെട്ട സാഹചര്യത്തിലാണ് ബീഹാറിലെ ഗോപാൽഗഞ്ച് (Gopalganj) മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ഇവിടെ സുഭാഷ് സിംഗിന്റെ വിധിവയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ് സീറ്റും മരണപ്പെട്ട സിറ്റിംഗ് എം.എൽ.എ യുടെ മകനെ നിർത്തി നിലനിർത്താൻ ബി.ജെ.പി ശ്രമിക്കുന്നു. ഒഡീഷയിലെ ധാംനഗറിലും അന്തരിച്ച സിറ്റിംഗ് എം.എൽ.എ യുടെ മകനെ ആണ് ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയിരിയ്ക്കുന്നത്.

Story Highlights: 7 bypol results today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here