Advertisement

പിന്നാക്ക സമൂഹങ്ങൾക്ക് ഏർപ്പെടുത്തിയ സഹായങ്ങൾ ലഭ്യമായോയെന്ന് പരിശോധിക്കണം; കെ പി എ മജീദ്

November 7, 2022
Google News 2 minutes Read

സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി കെ പി എ മജീദ്. നിലവിൽ സംവരണം ഏർപ്പെടുത്തിയ പിന്നാക്ക സമൂഹങ്ങൾക്ക് അത് ലഭ്യമായോ ഇല്ലയോ എന്ന് സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ഗവൺമെന്റിന് വേണം. ഇവിടെ കമ്മിഷൻ റിപ്പോർട്ട് വന്നു. ആ റിപ്പോർട്ടിൽ വിശദമായിട്ടുള്ള പഠനം നടത്തുന്നു. പക്ഷേ അതിൽ ഒരു തീരുമാനം ഉണ്ടാകുന്നില്ല. ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി അതാത് ഗവൺമെൻറ് ഇതെടുക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് ഭരണഘടന ഭേദഗതി അംഗീകരിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു.

Read Also: സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാർ: എതിർത്ത് ഒരാൾ

പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

Story Highlights: K. P. A. Majeed on EWS Quota

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here