യുപിയിൽ വയോധികൻ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കേസെടുത്തപ്പോൾ ആത്മഹത്യാശ്രമം

ഉത്തർപ്രദേശിൽ വയോധികൻ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചത്. കേസെടുത്തതായി സംശയം തോന്നിയതോടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. (Elderly Man Rapes 8-Year-Old Consumes Poison After Case Filed)
ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. പ്യാരേലാൽ എന്ന 60 കാരനാണ് ബാലികയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി മെഴുകുതിരി കയറ്റിയാതായി വൃന്ദാവൻ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സൂരജ് പ്രകാശ് ശർമ്മ പറഞ്ഞു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടി സംഭവം വീട്ടുകാരോട് പറയുകയും രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസെടുത്തതായി സംശയം തോന്നിയതോടെ ഇയാൾ വിഷം കലർത്തി കഴിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അവശനിലയിലായിരുന്ന പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്യാരേലാൽ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
Story Highlights: Elderly Man Rapes 8-Year-Old Consumes Poison After Case Filed
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!