Advertisement

ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം:ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

November 8, 2022
Google News 2 minutes Read

ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍.അഭിഭാഷക സംഘടന ഹൈക്കോടതി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (highcourt judge a k jayasankaran nambiar against governor)

ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും അത്യാവശ്യമാണ്. അവ കൂടാതെ പ്രവൃത്തിക്കാനാകില്ല. സ്വന്തം പ്രീതിയനുസരിച്ച് തീരുമാനമെടുക്കുന്നതില്‍ പരിമിത അധികാരം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

അതേസമയം നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ ചേരാനൊരുങ്ങി സർക്കാർ. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും. ഗവർണർക്ക് പകരം ആരെ ചാൻസലർ ആക്കും എന്നതിൽ ചർച്ച തുടരുന്നു.

നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ആര്‍എസ്എസുകാരെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിയമിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

Story Highlights: highcourt judge a k jayasankaran nambiar against governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here