Advertisement

ഷാർജയിൽ രണ്ട്​ ഈജിപ്ഷ്യൻ സ്വദേശികളെ കുത്തിക്കൊലപ്പെടുത്തി; ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ

November 9, 2022
Google News 1 minute Read

രണ്ട്​ ഈജിപ്ഷ്യൻ സ്വദേശികൾ ഷാർജയിലെ വ്യവസായ മേഖലയിൽ വെച്ച് കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിയായ പ്രതിയെയും പൊലീസ്​ പിടികൂടി​. സംഘട്ടനത്തിനിടയിൽ കുത്തേറ്റ ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്​. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്​.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

പരുക്കേറ്റ ഏഷ്യൻ വംശജനാണ്​ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്​. ഉറങ്ങുകയായിരുന്ന ഈജിപ്ഷ്യൻ സ്വദേശികളെ പ്രതി കത്തികൊണ്ട്​ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ്​ സാക്ഷികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കേസ് പബ്ലിക്​ പ്രോസിക്യൂട്ടർക്ക്​ കൈമാറിയിട്ടുണ്ട്. കുറ്റകൃത്യം​ റിപ്പോർട്ട്​ ചെയ്ത ഉടൻതന്നെ പൊലീസ്​ സംഭവ സ്ഥലത്തെത്തുകയും അതിവേ​ഗത്തിൽ പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു.

Story Highlights: Egyptians stabbed to death in Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here