Advertisement

അസ്ഥികൂടങ്ങളും തലയോട്ടികളും നിറഞ്ഞ ഒരു തടാകം..

November 11, 2022
Google News 1 minute Read

എല്ലുകളും തലയോട്ടികളും നിറഞ്ഞ ഒരു സ്ഥലം.. മഞ്ഞു മൂടിയും വരണ്ടുണങ്ങിയും കാലാവസ്ഥ മാറി വന്നാലും ചിന്നിച്ചിതറി കിടക്കുന്ന ഒട്ടനേകം അസ്ഥികൂടങ്ങൾ ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ഈ അസ്ഥികൂടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമ്പരക്കേണ്ട..ഇത് ഇന്ത്യയിലെ തന്നെ ഒരു തടാകവുമായി ബന്ധപ്പെട്ട കാഴ്ചയാണ്. അവിശ്വസനീയമായ കഥകളും സംഭവങ്ങളും നിറഞ്ഞ ഒട്ടേറെ സ്ഥലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. അത്തരത്തിലൊന്നാണ് രൂപ്കുണ്ഡ് തടാകം.

ഉത്തരാഖണ്ഡിലാണ് രൂപ്കുണ്ഡ് തടാകം സ്ഥിതി ചെയ്യുന്നത്. അസ്ഥികൂട തടാകം, ദുരൂഹതയുടെ തടാകം എന്നൊക്കെയാണ് രൂപ്കുണ്ഡ്, സ്ഥലത്തിന്റെ പ്രത്യേകത കൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജലാശയങ്ങളിൽ ഒന്നാണ് രൂപ്കുണ്ഡ്. മഞ്ഞു മൂടിയ നിലയിലാണ് ഏറിയ സമയവും രൂപ്കുണ്ഡ് തടാകം കാണപ്പെടുക. വേനൽ സമയത്ത് മഞ്ഞുരുകുമ്പോളാണ് ഈ അസ്ഥികൾ കാണാൻ സാധിക്കുക. അടുത്ത കാലത്ത് നടന്ന പഠനത്തിൽ ഈ അസ്ഥികൾക്ക് 1200 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

അഞ്ഞൂറിലധികം ആളുകളുടെ അസ്ഥികൂടങ്ങൾ ഈ തടാകത്തിന്റെ പരിസരത്ത് ഉണ്ട്. ടിബറ്റിൽ യുദ്ധത്തിന് പോയ കാശ്മീരി പട്ടാളക്കാർ വഴിതെറ്റി അവിടെ എത്തിയപ്പോൾ ഹിമപാതം കാരണം മരിച്ചതാകാം എന്നും കഥകൾ പ്രചരിക്കുന്നുണ്ട്.

കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീർത്ഥയാത്രക്കിടയിൽ ഒരു ഹിമക്കാറ്റിൽപെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോൾ രൂപ് കുണ്ഡ് തടാകത്തിൽ കാണപ്പെടുന്നത് എന്നുമുള്ള കഥയും പ്രചരിക്കുന്നുണ്ട്. എന്തായാലും ഒട്ടേറെ ആളുകൾ ഇവിടേക്ക് എത്താറുണ്ട്. 1942ൽ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡ് ആണ് ഈ അസ്ഥികൂടങ്ങൾ കണ്ടെത്തുന്നത്. പിന്നീട് ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.

Story Highlights: roopkund lake mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here