Advertisement

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കത്തോട് യോജിക്കുന്നോ ? പ്രേക്ഷകർക്കും അഭിപ്രായം രേഖപ്പെടുത്താം

November 12, 2022
Google News 2 minutes Read
governor issue 24 youtube poll

നയപ്രഖ്യാപനം ഒഴിവാക്കി സഭാ സമ്മേളനം ചേരാനുള്ള സർക്കാർ നീക്കത്തോട് യോജിക്കുന്നോ എന്നതാണ് ഇന്നത്തെ ട്വൻറി ഫോർ ന്യൂസ് യുട്യൂബ് പോൾ. www.youtube.com/24onlive എന്ന യുട്യൂബ് ചാനലിൽ പോയി കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങൾക്ക് വോട്ടു രേഖപ്പെടുത്താം. ( governor issue 24 youtube poll )

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കത്തോട് യോജിക്കുന്നോ ?

ഉത്തരം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക. ചാനൽ സബ്സ്‌ക്രൈബ് ചെയ്യുക

Read Also: ‘കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല’; പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ നീക്കം നടത്തുകയാണ് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരി വരെ നീട്ടുന്നതിനാണ് ആലോചിക്കുന്നത്. സഭാ സമ്മേളനം ഡിസംബറിൽ താത്ക്കാലികമായി പിരിഞ്ഞ് ജനുവരിയിൽ പുനരാരംഭിക്കാനാണ് പരിഗണന.

വർഷാരംഭത്തിൽ ചേരുന്ന നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്വഴക്കം. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ചേർന്ന സഭാ സമ്മേളനത്തിൽ ഗവർണർ സൃഷ്ടിച്ച പ്രതിസന്ധി സർക്കാരിനും സിപിഐഎമ്മിനും വലിയ തലവേദനയാണുണ്ടാക്കിയത്. മന്ത്രിമാരുടെ പെൻനും പേഴ്സണൽ സ്റ്റാഫ് നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്ന് ഗവർണർ ഉയർത്തിക്കാട്ടിയത്. ഇത് പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞ ശേഷമാണ് ഗവർണർ വഴങ്ങിയത്. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സർക്കാർ-ഗവർണർ പോര് രൂക്ഷമാകുകയും ചെയ്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഉടൻ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ കൂടിയാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

Story Highlights: governor issue 24 youtube poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here