Advertisement

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാർജയിൽ

November 12, 2022
Google News 2 minutes Read

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷാർജയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്‍കാസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തിൽ സ്വീകരണം നല്‍കി.(kerala opposition leader vd satheeshan at sharjah)

ഇൻകാസ് യു എ ഇ ഭാരവാഹികളായ മഹാദേവൻ വാഴശേരിൽ, എസ്.എം ജാബിർ, വി.ടി. സലിം, വൈ എ റഹിം ,നദീർ കാപ്പാട് ,സൻജു പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഞായാറാഴ്ച ഷാർജ പുസ്തകമേളയിൽ എത്തുന്ന വി ഡി സതീശൻ 13 ന് രാത്രി നാട്ടിലേക്ക് മടങ്ങും.

Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

നാളെ ഉച്ചയ്ക്ക് 12 ന് ദുബായ് ഇന്‍കാസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കും. ഒരുമയുടെ ഓണം എന്ന പേരില്‍ ദുബായ് ദെയ്‌റ അല്‍ ബറാഹ വിമന്‍സ് അസോസിയേഷന്‍ ഹാളിലാണ് പരിപാടി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും.

Story Highlights: kerala opposition leader vd satheeshan at sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here