സഫാരിക്കിടെ വണ്ടിയിലേക്ക് ചാടിക്കയറി സിംഹം; വിഡിയോ

ഫോറസ്റ്റ് സഫാരിക്കിടെ വാനിലേക്ക് ചാടിക്കയറി സിംഹം. പെൺ സിംഹമാണ് ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന സഫാരി വണ്ടിയിലേക്ക് കുതിച്ചുചാടി കയറിയത്.
തൊട്ടടുത്ത് സിംഹം എത്തിയിട്ടും സഞ്ചാരികളൊന്നും ഭയപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം. എല്ലാവരും പെൺസിംഹത്തെ തൊടാനും തലോടാനും ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.
വണ്ടിയിലുണ്ടായിരുന്ന സഞ്ചാരികളിൽ ഒരാൾ പകർത്തിയ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. പതിനെട്ട് സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് അഞ്ച് മില്യണിലേറെ ആളുകളാണ്.
New wildlife experience 😬 pic.twitter.com/1J74oTKgWW
— OddIy Terrifying (@OTerrifying) November 8, 2022
ഈ സംഭവം എവിടെയാണ് നടന്നതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും വിഡിയോയിൽ ഇല്ല.
Story Highlights: lion enters safari van video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here