Advertisement

ആർ.എസ്.പിയിൽ പ്രായപരിധി വന്നേക്കും, നിർദ്ദേശം ദേശീയ സമ്മേളനത്തിൽ

November 13, 2022
Google News 2 minutes Read

ആർ.എസ്.പിയിലും പ്രായപരിധി ഏർപ്പെടുത്താൻ ആലോചന. സെക്രട്ടറിമാർക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന് ദേശീയ സമ്മേളനത്തിൽ നിർദ്ദേശം. ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണഘടന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കേന്ദ്ര-സംസ്ഥാന കമ്മറ്റികളിലെ അംഗ സംഘ്യ ഉയർത്താനും തീരുമാനം.

പാർട്ടിയിൽ പ്രായപരിധി കൊണ്ടുവരണമെന്നും, അതിനായി ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നുമുള്ള ആവശ്യം ഡൽഹിയിൽ ചേരുന്ന ആർ.എസ്.പി ദേശീയ സമ്മേളനത്തിൽ ഉയർന്നു. സെക്രട്ടറി പദവിയിൽ ഉള്ളവർക്ക് 70 വയസും, മറ്റ് പദവികളിൽ ഉള്ളവർക്ക് 75 വയസും പരിധി നിശ്ചയിക്കണമെന്നാണ് നിർദ്ദേശം.

എന്നാൽ നിലവിൽ പശ്ചിമ ബംഗാൾ നേതൃത്വത്തിലെ ഭൂരിഭാഗവും ഈ പ്രായപരിധിക്ക് മുകളിൽ ഉള്ളവരാണെന്നും, പ്രായ പരിധി കൊണ്ടു വരുന്നത് പ്രതിസന്ധിക്ക് ഇടയാക്കും എന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണഘടന സമിതി സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

നേതൃസമിതികളെ അംഗ സംഘ്യ ഉയർത്താനും തീരുമാനമുണ്ട്. ഭരണഘടനയനുസരിച്ചു നിലവിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 31 ആണ്‌ അത് 75 ആയി ഉയർത്തും. ആനുപാതികമായി കേന്ദ്ര സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ എണ്ണവും ഉയർത്തനാണ് തീരുമാനം ചർച്ചകൾ പൂർത്തിയായ ശേഷം ദേശീയ സമ്മേളനം ഭേദഗതികളിൽ തീരുമാനമെടുക്കും. ദേശീയ സമ്മേളനം ഇന്ന് സമാപിക്കും.

Story Highlights: Age limit in RSP may come, proposal in national conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here