Advertisement

പ്രതിമാസം നിക്ഷേപിക്കാനുണ്ടോ? മാസം 5000 രൂപ കയ്യിലെത്തിക്കും ഈ സര്‍ക്കാര്‍ പദ്ധതി

November 13, 2022
Google News 2 minutes Read
atal pension yojana scheme

മാസം ചെറിയ തുകകള്‍ നിക്ഷേപിച്ച് വീട്ടിലിരിക്കുമ്പോള്‍ മാസം 5000 രൂപ വരെ കിട്ടുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ സ്‌കീം. ചെറുപ്രായത്തില്‍ സമ്പാദിച്ചുതുടങ്ങി വാര്‍ധക്യ കാലത്ത് നല്ലൊരു തുക എല്ലാമാസവും ലഭിക്കുന്ന രീതിയാണിത്. 60 വയസ് പൂര്‍ത്തിയാകുമ്പോഴാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. അറിയാം അടല്‍ പെന്‍ഷന്‍ യോജനയെ കുറിച്ച്.( atal pension yojana scheme)

60 വയസ് പൂര്‍ത്തിയായ ആദായ നികുതി ദായകരല്ലാത്ത പൗരന്മാര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 2015ലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. എത്രകാലം 60 വയസിലേക്കെത്താന്‍ നിങ്ങള്‍ക്കുണ്ട്, പെന്‍ഷനായി എത്ര തുകയാണ് മാസം പ്രതീക്ഷിക്കുന്നത് എന്നിവ അടിസ്ഥാനമാക്കിയാണ് മാസം എത്ര തുക അടയ്ക്കണമെന്ന് നിശ്ചയിക്കുന്നത്.

പദ്ധതി ആര്‍ക്കൊക്കെ ലഭിക്കും?

18 വയസിനും 40 വയസിനും ഇടയിലുള്ള ആദായ നികുതി ദായകരല്ലാത്തവര്‍ക്കാണ് ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കഴിയുക. സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ തപാല്‍ മുഖേനയോ പദ്ധതിയില്‍ ചേരാം. കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും പദ്ധതിയില്‍ തുക അടയ്ക്കണം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. വരിക്കാര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാസം പെന്‍ഷന്‍ തുക ലഭിച്ചുതുടങ്ങും.

പദ്ധതിയില്‍ ചേരുന്നയാള്‍ മരണപ്പെട്ടാല്‍ അയാളുടെ ജീവിത പങ്കാളിക്കാകും തുക ലഭിക്കുക. പങ്കാളി മരിച്ചാല്‍ പദ്ധതിയില്‍ ചേര്‍ന്നയാളുടെ പെന്‍ഷന്‍ നോമിനിക്ക് നല്‍കും. അതേസമയം ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കാത്ത വിധം അടവ് കുറഞ്ഞാല്‍ ബാക്കി തുക സര്‍ക്കാര്‍ നല്‍കുകയും ചെയ്യും.

Read Also: പ്രതിമാസം 1,500 രൂപ അടവ്; നേട്ടം 35 ലക്ഷം; അറിയണം ഈ പോസ്റ്റ് ഓഫിസ് പദ്ധതിയെ കുറിച്ച്

എന്നാല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ആദായ നികുതിദായകര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗങ്ങളാകാന്‍ കഴിയില്ല. 2022 ഒക്ടോബര്‍ 1 ന് മുന്‍പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം ഇതുവരെയുണ്ടായിരുന്നു തുക തിരികെ ലഭിക്കും.. ഇനി ആദായ നികുതി അടയ്ക്കുന്നവരാണെങ്കില്‍ അത്തരക്കാര്‍ക്ക് നാഷണന്‍ പെന്‍ഷന്‍ സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപം നടത്താവുന്നതാണ്.

Story Highlights: atal pension yojana scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here