Advertisement

പ്രതിമാസം 1,500 രൂപ അടവ്; നേട്ടം 35 ലക്ഷം; അറിയണം ഈ പോസ്റ്റ് ഓഫിസ് പദ്ധതിയെ കുറിച്ച്

November 11, 2022
Google News 2 minutes Read
invest 1500 monthly get 35 lakh return

നിക്ഷേപത്തിനായി സാധാരണക്കാർ ആശ്രയിക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫഇസ് പദ്ധതികൾ. സുരക്ഷയ്‌ക്കൊപ്പം മികച്ച റിട്ടേൺ എന്നതാണ് പോസ്റ്റ് ഓഫിസ് പദ്ധതികളെ ജനപ്രിയമാക്കുന്നത്. അത്തരമൊരു പദ്ധതിയാണ് ഗ്രാം സുരക്ഷ പോളിസി. ( invest 1500 monthly get 35 lakh return )

സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസിന്റെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. കാലാവധിയിൽ അടവ് പൂർത്തിയാക്കുമ്പോൾ നിക്ഷേപകന് തുക തിരികെ ലഭിക്കും. പദ്ധതിയിൽ 19 വയസിനും 55 വയസിനും മധ്യേ വേണം ചേരാൻ. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ പ്രീമിയം അടവ് കാലാവധി ക്രമീകരിക്കാം. 19-ാം വയസിൽ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുന്നൊരാൾ, 55 വർഷം കാലാവധിയിൽ പ്രതിമാസം 1,515 രൂപ അടയ്ക്കണം. 55-ാം വയസിൽ 33.40 ലക്ഷമാണ് ലഭിക്കുക.

Read Also: എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം

പോളിസി കാലാവധി 58 വർഷമാണെങ്കിൽ 1,463 രൂപയും, 60 വർഷം കാലാവധിയിൽ പോളിസി വാങ്ങുന്ന വ്യക്തിക്ക് 1,411 രൂപയുമാണ് അടവ് വരുന്നത്. 60 വയസിന് ശേഷം 34.60 ലക്ഷം രൂപയും ലഭിക്കും. പോളിസി കാലയവിൽ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്ക് പണം ലഭിക്കുകയും ചെയ്യും.

പേളിയിൽ ചേർന്ന വ്യക്തിക്ക് പോളിസി വാങ്ങി നാല് വർഷം പൂർത്തിയാക്കിയാൽ വായ്പ ലഭിക്കും. പോളിസി ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയായാൽ പോളിസി അവസാനിപ്പിക്കാനും സാധിക്കും. അടച്ച തുക തിരികെ കിട്ടുമെന്നല്ലാതെ വേഗത്തിൽ പദ്ധതി അവസാനിപ്പിക്കുന്ന വ്യക്തിക്ക് പറയത്തക്ക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

Story Highlights: invest 1500 monthly get 35 lakh return

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here