Advertisement

ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി മനോജ് ഭട്ടാചാര്യ തുടരും

November 13, 2022
Google News 2 minutes Read
manoj bhattacharya rsp national general secretary

ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മനോജ് ഭട്ടാചാര്യ തുടരും. ദേശീയ സമ്മേളനം ഐകകണ്ഠമായാണ് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും 20 പേരടക്കം 53 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബിജെപി ക്കെതിരെ ദേശീയ തലത്തില്‍ ജനാധിപത്യം മതേതര ബദല്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. പാര്‍ട്ടി ഭരണഘടന ഭേദഗതികള്‍ നടപ്പാക്കാന്‍ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം ചുമതലപ്പെടുത്തി.( manoj bhattacharya rsp national general secretary )

മുന്‍ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ മരണത്തെതുടര്‍ന്നാണ് നേരത്തെ മനോജ് ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി ആയത്. കേരളത്തില്‍ നിന്നു പുതിയ നാല് നേതാക്കളടക്കം 20 പേരും, ബംഗാളില്‍ നിന്നും 23 പേരും അടങ്ങുന്നതാണ് പുതിയ 53 അംഗ കേന്ദ്ര കമ്മറ്റി. മതേതര ജനാധിപത്യ മുന്നണിയുടെ കേന്ദ്ര ബിന്ദു ഇടത് പക്ഷം ആയിരിക്കണമെന്നാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ കാതല്‍.

Read Also: ആർ.എസ്.പിയിൽ പ്രായപരിധി വന്നേക്കും, നിർദ്ദേശം ദേശീയ സമ്മേളനത്തിൽ

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല കൂട്ടായ്മയില്‍, എന്നാല്‍ ബിജെപിയെ സഹായിക്കുന്ന എഎപി, ടി എം സി തുടങ്ങിയ പാര്‍ട്ടികളെ ഒഴിച്ചു നിര്‍ത്തണമെന്ന് മനോജ് ഭട്ടാചാര്യ പറഞ്ഞു. പ്രായപരിധി നടപ്പാക്കണമെന്ന നിര്‍ദ്ദേശം സമ്മേളനത്തില്‍ ഉയര്‍ന്നുവന്നെങ്കിലും നേതൃനിരയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഗണിച്ച് നിര്‍ദ്ദേശം തള്ളി. കേന്ദ്ര – സംസ്ഥാന കമ്മറ്റികളിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ഭരണഘടന ഭേദഗതികള്‍ നടപ്പാക്കാന്‍ ദേശീയ സമ്മേളനം കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Story Highlights: manoj bhattacharya rsp national general secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here