പാലക്കാട് ജനവാസമേഖലയിൽ കരടിയിറങ്ങി

പാലക്കാട് അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് സ്‌കൂൾ വിദ്യാർത്ഥികൾ കരടിയെ കണ്ടത്.പ്രദേശത്ത് കാട്ടാന,പുലി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടേയും സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ( palakkad bear spotted )
ഇന്നലെ വൈകിട്ട് ആറുമണിയോടെ ഒൻപതിലും,പത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് റോഡിലൂടെ നടന്നുവരവേയാണ് കരടിയെ കണ്ടത്. അത്ഭുതകരമായാണ് ഇരുവരും കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്
കാട്ടാനയുടെയും പുലിയുടെയും തുടർച്ചയായ ആക്രമണങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ചീക്കുഴി നിവാസികൾക്ക് ഇനി കരടിപേടിയും.
മേഖലയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും, റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.വന്യമൃഗം ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നത് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്.
Story Highlights: palakkad bear spotted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here