അഞ്ച് ലക്ഷം ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു ; കാശ് കൊടുക്കുന്ന ചിത്രമാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയ

ബെറ്റ് വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്‌ക്കാൻ വെല്ലുവിളിച്ച നിഥിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ചു. ഈ ചിത്രമല്ല അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യൽ മീഡിയിൽ വിമർശനം ഉയർന്നു.(omar lulu meets person commented t20 worldcup)
പാകിസ്താനെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് ഒമർ ലുലുവിന്റെ ബെറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് . ഫൈനലിൽ പാകിസ്താൻ ജയിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രവചനം. പാകിസ്താൻ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്ന് നിഥിൻ വെല്ലുവിളിയുമായി എത്തിയിരുന്നു. ഇതിന് ഒമർ ലുലു സലുലു സമ്മതവും പറഞ്ഞു. ഇതാണ് ലുലുവിനെതിരെ ട്രോളുകൾക്ക് ഉയർന്നത്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. അതേസമയം ഈ ചിത്രമല്ല അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Story Highlights: omar lulu meets person commented t20 worldcup