9 അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ല; അവശ്യവസ്തുക്കളുടെ വിലവർധനവ് തടയാൻ നടപടിയുമായി യുഎഇ

അവശ്യവസ്തുക്കളുടെ വിലവർധനവ് തടയാൻ നടപടിയുമായി യുഎഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര തുടങ്ങിയ 9 അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ല. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നൽകിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉത്പന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർധനയാണ് അധികൃതർ തടഞ്ഞത്. ഈ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച പുതിയ നയത്തിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകി.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
സാധാരണക്കാരെ വിലവർധനവിൽ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉത്പാദകരും വിൽപ്പനക്കാരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉത്പന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
പ്രാദേശികമായി ലഭ്യമല്ലാത്ത ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ലെന്നതും പുതിയ തീരുമാനത്തിലുണ്ട്.
Story Highlights: UAE Retailers not allowed to hike prices of 9 basic commodities without approval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here