പഞ്ചാബി സിനിമയിലെ ‘ഹേമ മാലിനി’; നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു. പഞ്ചാബ് സിനിമാ രംഗത്തെ ക്വീന്‍ എന്നറിയപ്പെട്ടിരുന്ന താരം പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നും ആരാധകരാല്‍ അറിയപ്പെട്ടിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 68ാം വയസിലായിരുന്നു അന്ത്യം.(Daljeet Kaur punjabi actress passed away)
ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന്‍ ദാ, ഗിദ്ദ, ദാജ്, ഇഷാഖ് നിമാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ദല്‍ജീത് കൗര്‍ ശ്രദ്ധനേടി പഞ്ചാബി സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.
Read Also: പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം; റിലീസ് തിയതി പുറത്ത്
പഞ്ചാബിയില്‍ എഴുപതോളം സിനിമകളിലും ബോളിവുഡില്‍ പത്ത് സിനിമകളിലും കൗര്‍ അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന ബോളിവുഡ് താരം ശശി കപൂറിനൊപ്പം ഏക് ഔര്‍ ഏക് ഗ്യാരാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഹര്‍മീന്ദര്‍ സിങ് ഡിയോല്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതോടെ ദല്‍ജീത് കൗര്‍ അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Story Highlights: Daljeet Kaur punjabi actress passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here