തിരൂരില്‍ തോണി മറിഞ്ഞ് രണ്ട് മരണം; രണ്ട് പേര്‍ക്കായി തെരച്ചില്‍

തിരൂര്‍ പുറത്തൂര്‍ പുഴയില്‍ കക്ക വാരാനിറങ്ങിയ സംഘത്തിന്റെ വള്ളം മറിഞ്ഞ് രണ്ട് മരണം. ബന്ധുക്കളായ ഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ, വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. ഏഴംഗസംഘമാണ് കക്ക വരാന്‍ പുഴയില്‍ പോയത്. കക്ക വാരി തിരിച്ച് വരുന്നതിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവര്‍ ആലത്തിയൂര്‍ ഇബിച്ചി ബാവ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാട്ടുകാര്‍, പൊലീസ്, റവന്യൂ സംഘങ്ങളുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Story Highlights: Two dead after boat fell in water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here