തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് പരാതി. തൃപ്പൂണിത്തറ ഹിൽപാലസ് പൊലീസ് അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു ( teacher molested the plus one student ).
Read Also: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റൺ നാളെ
കലോത്സവത്തില്‍ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അശ്ലീലമായ രീതിയിൽ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിക്കുകയുമായിരുന്നു. കുട്ടിയിത് സുഹൃത്തുക്കളോട് പറയുകയും സ്കൂളിലെ കൗൺസിലിങ് വഴി പുറത്തെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
Story Highlights: teacher molested the plus one student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here