Advertisement

അംഗീകാരം ഒന്നിന് മാത്രമെങ്കില്‍ നാനാ രാജ്യങ്ങള്‍ എങ്ങനെ വളരുമെന്ന് ഫ്രീമന്റെ ചോദ്യം; ശ്രദ്ധേയമായി ഗാനിം മുഫ്താഹിന്റെ മറുപടി

November 21, 2022
Google News 6 minutes Read

ഹോളിവുഡിന്റെ ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമനെ ഹൃദയം കൊണ്ട് തൊടുന്ന ഗാനിം അല്‍ മുഫ്താഹെന്ന യുവാവിന്റെ ചിത്രങ്ങള്‍ ഖത്തറില്‍ നിന്നുള്ള ഏറ്റവും വര്‍ണാഭമായ കാഴ്ചയാണെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അരയ്ക്ക് താഴേക്ക് വളര്‍ച്ചയില്ലാതാക്കുന്ന ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോമിന് മുന്നില്‍ അടിപതറാതെ ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷയുടെ വഴി കാട്ടിക്കൊടുത്ത മുഫ്താഹ് ലോകകപ്പ് ഉദ്ഘാടന വേദിയില്‍ വച്ച് പറഞ്ഞ ഓരോ വാക്കുകളും ശക്തവും ആവേശകരവുമായിരുന്നു. (Ghanem al-Muftah shines at World Cup opening)

വേദിയില്‍ വച്ച് മോര്‍ഗന്‍ ഫ്രീമന്റെ ഒരു ശ്രദ്ധേയമായ ചോദ്യത്തിന് മുഫ്താഹ് നല്‍കിയ മറുപടിയാണ് ഇതില്‍ ഏറ്റവും കൈയടി നേടുന്നത്. വൈവിധ്യത്തെക്കുറിച്ചുള്ള ഒരു ഖുറാന്‍ വാക്യം പറഞ്ഞുകൊണ്ടാണ് മുഫ്താഹ് സംസാരം ആരംഭിച്ചത്. അല്ലാഹുവിന്റെ മുന്നില്‍ ഏറ്റവും നീതിമാനാണ് ഏറ്റവും നല്ലവനെന്നും അല്ലാഹു അറിയുന്നവനും അറിയിക്കുന്നവനുമാകുന്നുവെന്നും അര്‍ത്ഥം വരുന്ന വാക്യമാണ് മുഫ്താഹ് പറഞ്ഞത്. അംഗീകാരം ഒന്നിന് മാത്രമെങ്കില്‍ നാനാ രാജ്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ഭൂമിയില്‍ എങ്ങനെയാണ് വളര്‍ച്ച പ്രാപിക്കുകയെന്ന് ഫ്രീമന്‍ ചോദിച്ചു.

Read Also: ‘ഒരു സ്വപ്‌നവും വലുതല്ല’; ലോകകപ്പ് ഉദ്ഘാടന വേളയില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗാനിം അല്‍ മുഫ്താഹ് ആരാണ്?

ഞങ്ങള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളും ഗോത്രങ്ങളും ആയി ചിതറിക്കിടക്കുന്നുവെന്ന് വിശ്വസിച്ചാണ് വളര്‍ന്നത്. ഓരോന്നില്‍നിന്നും നമുക്ക് പഠിക്കാനുണ്ട്. ഓരോന്നിന്റേയും വൈവിധ്യവും സൗന്ദര്യവും മനസിലാക്കി സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് ഒരുമിച്ച് ജീവിക്കാം. ഗാനിം മുഫ്താഹ് മറുപടി പറഞ്ഞു. വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറായ, സമൂഹ മാധ്യമങ്ങളിലെ താരമായ മുഫ്താഹെന്ന 20 വയസുകാരനെ ഏപ്രില്‍ മാസത്തിലാണ് ഫിഫ വേള്‍ഡ് കപ്പ് അംബാസിഡറായി തെരഞ്ഞെടുക്കുന്നത്. ലോകകപ്പിന്റെ ദി കാളിങ് എന്ന ഓപ്പണിംഗ് സെറിമണിയിലാണ് ഗാനിം മുഫ്താഹ് മോര്‍ഗന്‍ ഫ്രീമനൊപ്പം വേദി പങ്കിട്ടത്.

Story Highlights: Ghanem al-Muftah shines at World Cup opening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here