അർഹിച്ച വിജയം, ഇത് അറേബ്യൻ നാടിൻറെ വിജയം: ദുബായ് ഭരണാധികാരി

അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിൻറെ വിജയമെന്ന് സൗദി അറേബ്യയെ പ്രകീർത്തിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ടൂർണമെൻറിലെ ഫേവറൈറ്റുകളായ അർജൻറീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അർഹിച്ചതാണെന്നും അറേബ്യൻ നാടിൻറെ സന്തോഷമാണിതെന്നും ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു.(fifa world cup 2022 sheikh mohammed hails saudi)
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ദുബായ് കിരീട അവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമ്ദാൻ ബിൻ മൊഹമ്മദ് റാഷിദ് അൽ മഖ്തൂമും സൗദിയുടെ അട്ടിമറി വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിൻറെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന.
Story Highlights : fifa world cup 2022 sheikh mohammed hails saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here