‘വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ’; അൽ-ബെയ്‌ത്ത് സ്‌റ്റേഡിയത്തിൽ ഇക്വഡോർ ആരാധകർ ഉയർത്തിയ ചാൻറ്; വിഡിയോ

2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അൽ ബെയ്‌ത്ത് സ്റ്റേഡിയം വേദിയായപ്പോൾ വീണ്ടും ബിയർ ആവശ്യം ചർച്ചയായിരിക്കുകയാണ്. കാരണം അറബ് രാഷ്‌ട്രമായ ഖത്തറിൽ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മദ്യം ലഭ്യമല്ലെന്നതു തന്നെയാണ് കാരണം. ഞായറാഴ്ച വൈകിട്ട് നടന്ന ആദ്യ മത്സരത്തിനിടയിൽ ആവേശത്തിന്റെ കൊടുമുടിയിലെത്തിയ ഇക്വഡോർ ആരാധകർ ഇതോടെ ബിയർ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.(we want beer chant ecuador fans at al bayt stadium)
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
70,000ത്തിലധികം കാണികൾ അടങ്ങുന്ന സ്‌റ്റേഡിയത്തിന്റെ ഒരു വശത്ത് നിന്നും ‘വീ വാണ്ട് ബിയർ’ എന്ന മുദ്രാവാക്യം മുഴങ്ങാൻ തുടങ്ങി. ഞങ്ങൾക്ക് ബിയർ വേണമെന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു വലിയ കൂട്ടം ഇക്വഡോർ ആരാധകർ വിജയത്തെ ആഘോഷിച്ചത്. ഇക്വഡോറിന് വേണ്ടി രണ്ടുതവണ വലൻസിയ ഗോളടിച്ചതോടെ ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യത്തെ ആതിഥേയ രാജ്യമായി മാറുകയായിരുന്നു ഖത്തർ. ഇതിനിടെയാണ് ഒരുവശത്ത് നിന്നും ഇക്വഡോർ ആരാധകരുടെ ഞങ്ങൾക്ക് ബിയർ വേണമെന്ന ആവശ്യം സ്‌റ്റേഡിയത്തിലാകെ മുഴങ്ങിക്കേട്ടത്.. വിഡിയോ ദൃശ്യങ്ങൾ കാണാം.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നൽകില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിൽ ആൾക്കഹോൾ അടങ്ങിയ ബിയർ വിൽപ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വിൽപ്പന നടത്തുക.
Story Highlights : we want beer chant ecuador fans at al bayt stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here