അതിഥികൾ നടന്ന് പോകണോ, ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാർ ചോദിക്കുമെന്ന് ഗവർണർ

രാജ്ഭവനിൽ ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാർ ചോദിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് ചോദിക്കും. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥികൾ നടന്ന് പോകണോയെന്നും ഗവർണർ ചോദിച്ചു.(governor arif mohammad khan against vehicle controversy)
കഴിഞ്ഞ ഒന്നര വർഷമായി രാജ് ഭവനിൽ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാൽ സർക്കാരിനോട് ചോദിക്കുമെന്നും അതിൽ ഒരു പ്രത്യേകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറ് വാടകയ്ക്ക് ആവശ്യപ്പെട്ടത് വലിയ വിഷയമാകേണ്ടതല്ലെന്നാണ് ഗവർണറുടെ നിലപാട്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Story Highlights : governor arif mohammad khan against vehicle controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here