ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി

പ്ളസ് വൺ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെയാണ് പൊലീസ് മർദ്ദിച്ചതായി പറയുന്നത്. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന ദിർഷിത്തിനെയാണ് (16 ) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. ( student beaten by Mattancherry police ).
Read Also: ‘സെല്ലിൽ അടച്ച്, കെട്ടിയിട്ട് ക്രൂരമായി മർദിച്ചു’; ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദനം
ലാത്തിയടിയേറ്റ് വിദ്യാർഥിയുടെ തല പൊട്ടിയിട്ടുണ്ട്. പ്ളസ് വൺ വിദ്യാർഥിയുടെ കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റ പാടുകളുണ്ട്. മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്.
മട്ടാഞ്ചേരി പൊലീസിനെതിരെയാണ് മർദന ആരോപണം ഉയർന്നത്.
Story Highlights : student beaten by Mattancherry police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here