Advertisement

തണുപ്പുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നോ? വീട്ടിലുണ്ടാക്കാം ഈ ലിപ്ബാമുകള്‍

November 25, 2022
Google News 2 minutes Read

തണുപ്പുകാലമാകുന്നതോടെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. ലിപ് ബാമുകള്‍ക്ക് ആവശ്യക്കാരേറുന്ന സമയമാണ് ഇത്. ഒരുപാട് പണം കൊടുത്ത് ലിപ്ബാമുകള്‍ വാങ്ങുന്നതിന് പകരമായി ചുണ്ടുകള്‍ക്ക് ആരോഗ്യവും അഴകും നല്‍കുന്ന ലിപ് ബാമുകള്‍ ഈ മഞ്ഞുകാലത്ത് വീട്ടിലുണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. (diy lip balm for winter)

മാതളമാണ് താരം

മാതളനാരങ്ങ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പ്രശസ്തമാണ്. കഴിക്കാന്‍ മാത്രമല്ല ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നല്‍കാനും ചുണ്ടുകളെ സംരക്ഷിക്കാനും മാതള നാരങ്ങ ഉത്തരമമാണ്. ലിപ് ബാം തയാറാക്കുന്നതിനായി രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ മാതള നാരങ്ങയുടെ നീരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. തുടര്‍ന്ന് ഇവ നന്നായി ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കട്ടിയാകുമ്പോള്‍ ചുണ്ടുകളില്‍ പുരട്ടാം.

ചോക്‌ളേറ്റ് ലിപ്ബാം

കഴിക്കാതെ ബാക്കി വച്ച കുറച്ച് ചോക്‌ളേറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അതുകൊണ്ട് കിടിലന്‍ ലിപ് ബാമുണ്ടാക്കാം. കൈയിലുള്ള ചോക്‌ളേറ്റ് നന്നായി ഉരുക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതിലേക്ക് വെണ്ണയോ ബീ വാക്‌സോ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കാം.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

തേനൂറും ചുണ്ടുകള്‍

ശുദ്ധമായ തേനിനൊപ്പം പെട്രോളിയം ജെല്ലിയോ ബീ വാക്‌സോ ചേര്‍ത്ത് കട്ടിയാക്കി അല്‍പം ബദാം എണ്ണ കൂടി ചേര്‍ത്ത് തണുപ്പിച്ച് ചുണ്ടില്‍ പുരട്ടാം.

Story Highlights : diy lip balm for winter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here