ആദ്യജയം തേടി ഇറാനും വെയിൽസും: ആദ്യ പകുതി ഗോൾ രഹിതം

ഖത്തര്‍ ലോകകപ്പിലെ ആദ്യജയം തേടി ഇറാനും വെയിൽസും. 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. ഇരു ടീമിനും വല കുലുക്കാൻ സാധിക്കാതെ ഗ്രൂപ്പ് ബിയിലെ ഇറാന്‍ വെയ്ല്‍സ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ബിയില്‍ രണ്ട് ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാന്‍ രണ്ട് സംഘങ്ങള്‍ക്കും ജയം അനിവാര്യമാണ്.(fifa world cup 2022iran vs wales group b match)
നിലവിൽ ഗ്രൂപ്പ് ബിയിൽ ഏറ്റവും പിന്നിലാണ് ഇറാനുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് പട 6-2ന് ഗോൾമഴയിൽ മുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ വെയിൽസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യു.എസിന്റെ പോരാട്ടവീര്യത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് വെയിൽസ് ഉള്ളത്.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ഇരു ടീമുകളുടെയും അന്തിമ ലൈനപ്പ് പുറത്തുവന്നിട്ടുണ്ട്. 5-3-1-1 ശൈലിയിലാണ് ഇന്ന് വെയിൽസ് ഇറാനെ നേരിടാനിടയുള്ളത്. ഇറാൻ 4-4-2 ശൈലിയിയിലും കളിച്ചേക്കും. ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച വെയിൽസ് താരമെന്ന റെക്കോർഡ് വെയിൽസ് നായകൻ ഗാരത്ത് ബെയിൽ സ്വന്തം പേരിലാക്കി. ടീമംഗമായ ക്രിസ് ഗന്ററിന്റെ റെക്കോർഡാണ് ബെയിൽ മറികടന്നത്.
Story Highlights : fifa world cup 2022iran vs wales group b match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here