ടൂണിഷ്യയെ തളച്ച് കങ്കാരുപ്പട; എതിരില്ലാത്ത ഒരു ഗോളിന് ജയം

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം. ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു. (fifa world cup 2022 tunisia vs australia group d match)
ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ടുണീഷ്യ നിരയ്ക്ക് സാധിച്ചില്ല.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍ ടൂണിഷ്യന്‍ മുന്നേറ്റങ്ങള്‍ കടുത്തെങ്കിലും ലീഡ് കൈവിടാതെ ഓസ്ട്രേലിയ പിടിച്ച് നിന്നു. ഓസ്ട്രേലിയന്‍ ഗോള്‍ കീപ്പര്‍ റയാനെ കടന്ന് വല കുലുക്കാന്‍ സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ ടൂണിഷ്യന്‍ താരങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലേക്ക് എത്തി പൊരുതിയെങ്കിലും വല കുലുക്കാനായില്ല. ഫിനിഷിംഗിലെ പിഴവാണ് അവര്‍ക്ക് വിനയായത്.
ലോകകപ്പില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് ഡ്യൂക്ക്. മുമ്പ് രണ്ട് വട്ടം ടിം കാഹിലാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്ക് വേണ്ടി ഹെഡ്ഡര്‍ ഗോള്‍ നേടിയിട്ടുള്ളത്.
Story Highlights : fifa world cup 2022 tunisia vs australia group d match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here